ജോലിസ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം തട്ടി യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് അസി. മാനേജര്‍
തൃശൂര്‍: വലപ്പാട് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജര്‍ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. സംഭവത്തില്‍ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു. 2019 മുതലാണ് ഇത്തരത്തില്‍ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണുകള്‍ വ്യാജമായുണ്ടാക്കി പണം അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പതിനെട്ട് വര്‍ഷമായി ധന്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. […]









