ബാങ്കില്‍ നിന്നും 26 കിലോ പണയ സ്വര്‍ണ്ണം കവര്‍ന്ന കേസ്; മുന്‍ ബാങ്ക് മാനേജര്‍ പിടിയില്‍
കോഴിക്കോട്: 26 കിലോ സ്വര്‍ണവുമായി മുങ്ങിയ മുന്‍ ബാങ്ക് മാനേജര്‍ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുന്‍ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്. തെലങ്കാനയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 3 വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പാലാരിവട്ടത്ത് ജോയിന്‍ ചെയ്യാതെ മുങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന 17 കോടി രൂപ […]









