കാമുകിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും; പ്രതി പിടിയില്‍
ബെംഗളൂരു: കാമുകിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത് വയസുള്ള യുവതിയാണ് വഞ്ചനയ്ക്ക് ഇരയായത്. പ്രതിയായ മോഹന്‍ കുമാര്‍ എന്നയാളും യുവതിയും ബോര്‍ഡിങ് സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ അറിയാവുന്നവരാണ്. എന്നാല്‍ പിന്നീട് വെവ്വേറെ സ്ഥലങ്ങളിലായി. ഒരുപാട് കാലത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടതോടെ വീണ്ടും പരിചയം പുതുക്കുകയും, അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് മോഹന്‍ കുമാര്‍ […]









