Kerala kerala

വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സൈബറാക്രമണം; അര്‍ജുന്റെ കുടുംബം പരാതി നല്‍കി

  • 25th July 2024
  • 0 Comments

സൈബര്‍ അതിക്രമത്തിനെതിരായി പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍ അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അര്‍ജുന്റെ മാതാവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരുന്ന സഹോദരി ഷീലയെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഷീല തെറ്റായ കാര്യങ്ങള്‍ പറഞ്ഞെന്നും […]

kerala Kerala National Trending

ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ? ഇന്ന് നിര്‍ണായകം; തിരച്ചില്‍ പത്താം ദിവസത്തിലേക്ക്

  • 25th July 2024
  • 0 Comments

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാല്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവര്‍മാര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങള്‍ രാത്രിയോടെ സ്ഥലത്തെത്തിച്ചു. നിലവില്‍ മഴ […]

Kerala kerala National Trending

അര്‍ജുനായി തിരച്ചില്‍; ലോറിയുടെ ലൊക്കേഷന്‍ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു

  • 24th July 2024
  • 0 Comments

അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലൊക്കേഷന്‍ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാര്‍ സിഗ്‌നല്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തില്‍ കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവര്‍മാര്‍ ഉടന്‍ നങ്കൂരമിടാന്‍ ശ്രമിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ലോങ് ആം ബൂമര്‍ എക്സ്‌കവേറ്റര്‍ നദിയില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിക്കും. നൂതന ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബരീഡ് […]

Kerala kerala National

അങ്കോല മണ്ണിടിച്ചില്‍: ലോഹവസ്തു കണ്ടെത്തി; അര്‍ജുന്റെ ലോറിയെന്ന് സംശയം;

  • 24th July 2024
  • 0 Comments

അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഉന്നത ഉദ്യോഗസ്ഥര്‍ അല്‍പ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും. ഷിരൂര്‍ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയില്‍ തടിക്കെട്ടാന്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അര്‍ജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.

National

അര്‍ജുന്‍ എവിടെ? തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍

  • 24th July 2024
  • 0 Comments

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. രാവിലെ എത്തിച്ചേരേണ്ടിയിരുന്ന യന്ത്രം വാഹനത്തിന്റെ തകരാര്‍ മൂലമാണ് വൈകിയത്. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലമാകും യന്ത്രം കൊണ്ട് പരിശോധിക്കുന്നത്. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് […]

National

അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്; സോണാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

  • 24th July 2024
  • 0 Comments

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയില്‍ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്‌നല്‍ കേന്ദ്രീകരിച്ചാകും തിരച്ചില്‍. സോണാര്‍ സിഗ്‌നല്‍ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്നല്‍ […]

National Trending

അര്‍ജുന്‍ രക്ഷാദൗത്യം; കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

  • 23rd July 2024
  • 0 Comments

മംഗളൂരു: അങ്കോലയിലെ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. നാളെയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. സുപ്രിം കോടതി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. അര്‍ജുനെ കണ്ടെത്താന്‍ ചെയ്ത കാര്യങ്ങളെല്ലാം കര്‍ണാടക നാളെ കോടതിയില്‍ അറിയിക്കണം. അതേസമയം, അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തെരച്ചില്‍ പുരോഗമിക്കുന്നു. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അര്‍ജുന്റെ […]

National

അര്‍ജുനായി എട്ടാം ദിനം; സിഗ്‌നല്‍ ലഭിച്ച പുഴയില്‍ ഇന്ന് പരിശോധന

  • 23rd July 2024
  • 0 Comments

അങ്കോല: കര്‍ണാകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലില്‍ കരയില്‍ ലോറി കണ്ടെത്താന്‍ സാധിച്ചില്ല. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തില്‍ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചില്‍.അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയം. ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്‌ക്കൊപ്പം കരസേനയും തിരച്ചില്‍ തുടരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള […]

National

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി; അര്‍ജുനായി കാതോര്‍ത്ത് കേരളം

  • 21st July 2024
  • 0 Comments

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. ബെലഗാവിയില്‍ നിന്നുള്ള 60 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കല്‍. ഷിരൂരില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ […]

Kerala kerala Local

കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ അര്‍ജുന്‍ സേവ് ക്യാംപയില്‍

  • 21st July 2024
  • 0 Comments

കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ അര്‍ജുന്‍ സേവ് ക്യാംപയില്‍. മനുഷ്യാവകാശ പ്രവര്‍ത്തകരും ലോറി തൊഴിലാളികളും ഉടമകളും പങ്കെടുത്തു. നൗഷാദ് തെക്കയില്‍ ഉത്ഘാടനം ചെയ്തു. നിയാസ് കാരപ്പറമ്പ് ,ശരീഫ് മലയമ്മ ,വിന്‍സെന്റ് തടമ്പാട്ട് താഴം , ഇബ്രാഹിം ജഗ മുഹമ്മദലി, റവാഹത്ത്, സക്കീര്‍, അബൂട്ടി, സുധീര്‍ മഹീശത്ത്, റോജി കട്ടിപ്പാറ, ഇസ സദാനന്ദന്‍, സൈദ് മുഹമ്മദ്, ഫിനാസ്, വിന്‍സെന്റ്, അഖില്‍ എന്നിവര്‍ സംസാരിച്ചു.കേരള സര്‍ക്കാര്‍ പ്രതിനിധികളെ അയക്കുക ,ലോറി ഉടമയെ ആക്രമിച്ച എസ് പി ക്കെതിരെ നടപടി സ്വീകരിക്കുക , […]

error: Protected Content !!