Kerala kerala

സാധ്യമായതെല്ലാം ചെയ്യും, അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

  • 4th August 2024
  • 0 Comments

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.

National

അര്‍ജുന്‍ രക്ഷാദൗത്യം; ഷിരൂരില്‍ കനത്ത മഴ, ഈശ്വര്‍ മല്‍പെയ്ക്ക് പൊലീസ് അനുമതി നല്‍കിയില്ല, തിരച്ചിലില്‍ അനിശ്ചിതത്വം

  • 4th August 2024
  • 0 Comments

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കാനാകുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയായി മാറുന്നത്. ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി […]

Kerala kerala

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം; നേവി സംഘം മടങ്ങി; തൃശൂരില്‍ നിന്നുള്ള സംഘമെത്തി പരിശോധിക്കും

  • 29th July 2024
  • 0 Comments

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. നേവി സംഘം പുഴയില്‍ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങള്‍ മേഖലയില്‍ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. എന്നാല്‍ അപകട സ്ഥലത്തുള്ളത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ്. ഇതിനിടെ ഷിരൂരില്‍ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജര്‍ എം. ഇന്ദ്രബാലന്‍ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ തൃശൂരില്‍ നിന്നുള്ള ടെക്‌നിക്കല്‍ […]

National

അര്‍ജുനായി 13ാം നാള്‍; ഏക പ്രതീക്ഷ ഈശ്വര്‍ മാല്‍പെയില്‍

  • 28th July 2024
  • 0 Comments

ഷിരൂര്‍(കര്‍ണാടക): ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലിനായി ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇതിനായി നാല് വഞ്ചികള്‍ പുഴയില്‍ ഇറക്കിയിട്ടുണ്ട്. ഷിരൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പുഴയിലെ ഒഴുക്കും ചെറിയ രീതിയില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് തെരച്ചില്‍ വീണ്ടും തുടരാന്‍ തീരുമാനിച്ചത്. അതേസമയം, ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. ഡ്രഡ്ജ് […]

Kerala kerala National Trending

ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും

  • 28th July 2024
  • 0 Comments

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങല്‍ വിദഗ്ധരായ മല്‍പെ സംഘവും ശനിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. കേരള-കര്‍ണാടക മന്ത്രിമാരും എം.എല്‍.എമാരും കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാനപ്രകാരമാണ് മുങ്ങല്‍ വിദഗ്ധരെ എത്തിച്ചത്. രാജസ്ഥാനില്‍നിന്ന് അതിവിദഗ്ധരായ സ്‌കൂബ ഡൈവര്‍മാരെ കൊണ്ടുവരാനും ഗോവയില്‍നിന്ന് മണ്ണുനീക്കല്‍ യന്ത്രം […]

Local

അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു

  • 26th July 2024
  • 0 Comments

കര്‍ണ്ണാടക ഷിരുരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് മുന്‍ മന്ത്രിയും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് മായ അഹമദ് ദേവര്‍ കോവില്‍ എം എല്‍ എ സന്ദര്‍ശിച്ചു. കുടുംബങ്ങളെ ആശ്വസിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ, ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസിസ് എന്‍ പി എല്‍, പ്രസിഡന്റ് അബ്ദുള്ള കോയ, ജില്ലാ സെക്രട്ടറി നാസര്‍ വെള്ളയില്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി റഹിം […]

Kerala kerala kerala politics

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

  • 26th July 2024
  • 0 Comments

തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതു പ്രകാരമാണ് മന്ത്രിമാര്‍ ഷിരൂരിലെത്തുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ […]

kerala Kerala National Trending

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ ഓറഞ്ച് അലര്‍ട്ട്

  • 26th July 2024
  • 0 Comments

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രമാകും നേവിയുടെ സ്‌കൂബ ഡൈവര്‍മാര്‍ പുഴയിലിറങ്ങുക. പുഴയില്‍ അടിയൊഴുക്ക് ഇന്നലെ 6 നോട്‌സായിരുന്നു. മൂന്നു നോട്‌സില്‍ താഴെയാണെങ്കില്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. […]

Kerala kerala

‘ഐബോര്‍ഡ്’ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന; അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്

  • 25th July 2024
  • 0 Comments

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം.ഡ്രോണ്‍ പരിശോധന സംഘത്തില്‍ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചില്‍ ഊര്ജിതമാക്കും. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഒരു മണിക്കൂറിനകം നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ […]

Kerala kerala

ശക്തമായ അടിയൊഴുക്ക്; നിലവില്‍ പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ദൗത്യ സംഘം

  • 25th July 2024
  • 0 Comments

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്.ഗംഗാവാലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി. പരിശോധനയ്ക്ക് ശേഷം വിവരം നേവി കൈമാറി. ശക്തമായ അടിയൊഴുക്കും കാഴ്ച്ച പ്രശ്നവും ഡൈവിങ്ങിന് തടസമുണ്ടാക്കുന്നുവെന്ന് മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ അടിയൊഴുക്ക് കുറഞ്ഞാല്‍ ദൗത്യം പൂര്‍ത്തിയാക്കാമെന്നും സൈന്യം അറിയിച്ചു. മൂന്ന് ഡിങ്കി ബോട്ടുകളില്‍ ഗംഗാവാലിയില്‍ സ്‌കൂബാ സംഘം അടിയൊഴുക്ക് പരിശോധിച്ചിരുന്നു. 15 നാവികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അടിയോഴുക്ക് കുറഞ്ഞാല്‍ മാത്രമേ പരിശോധന നടത്താന്‍ കഴിയൂ. ലോറിയുടെ ക്യാബിനില്‍ പരിശോധന […]

error: Protected Content !!