Kerala kerala

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു; അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു

  • 17th September 2024
  • 0 Comments

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായിട്ടുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജര്‍ നാളെ ഷിരൂരില്‍ എത്തിക്കും. കാലാവസ്ഥ നിലവില്‍ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗോവ തുറമുഖത്ത് നിന്ന് രാവിലെ ആറ് മണിയോടെ പുറപ്പെട്ട ഡ്രഡ്ജര്‍ ഇന്ന് രാത്രിയോടെ കാര്‍വാര്‍ തീരത്ത് എത്തിച്ചേരും. പുഴയിലെ അവസാനഘട്ട പരിശോധനകള്‍ക്ക് ശേഷം അഴിമുഖം കടന്ന് നാളെ ആയിരിക്കും ഡ്രഡ്ജര്‍ മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ എത്തിക്കുക. സ്ഥിതിഗതികളില്‍ വിലയിരുത്താന്‍ നാളെ കാര്‍വാറില്‍ ജില്ലാ കളക്ടറുടെ […]

kerala Kerala

ഷിരൂര്‍ ദൗത്യം; അര്‍ജുനായി തിരിച്ചില്‍ പുനരാരംഭിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

  • 7th September 2024
  • 0 Comments

കര്‍ണ്ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുനെയും മണ്ണിടിച്ചിലില്‍ നഷ്ടപ്പെട്ട ട്രക്കും കണ്ടെത്തുന്നതിന് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫൈന്‍ഡ് അര്‍ജുന്‍’ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡ്രഡ്ജര്‍ കര്‍ണ്ണാടകയിലെത്തിക്കാമെന്ന് കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പു കൊടുത്തു. തിരച്ചില്‍ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചെയര്‍മാന്‍ മനോജ് പരാണ്ടി കണ്‍വീനര്‍ നൗഷാദ് തെക്കയില്‍, ജോ. കണ്‍വീനര്‍ വിനോദ് മേക്കോത്ത്, ട്രക്ക് ഉടമ മനാഫ് കമ്മിറ്റി അംഗങ്ങളായ സുരേഷ് […]

Kerala kerala National Trending

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് കൈതാങ്ങ്; ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്തികയില്‍ നിയമന ഉത്തരവ്

  • 30th August 2024
  • 0 Comments

ഷിരൂരില്‍ അപകടത്തില്‍ കാണാതായ അര്‍ജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അര്‍ജുനെ അപകടത്തില്‍ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം […]

Kerala kerala

അര്‍ജുനെ കാണാതായിട്ട് ഒരു മാസം; ഗംഗാവലി പുഴയില്‍ ഇന്ന് വീണ്ടും തിരച്ചില്‍

  • 16th August 2024
  • 0 Comments

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് തുടരും. തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയില്‍ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികഞ്ഞു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പ്പെയുടെ സംഘം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നല്‍കിയാല്‍ നാവിക […]

Kerala kerala

ഗംഗാവലി പുഴയില്‍ ഡീസല്‍ സാന്നിധ്യം; തിരച്ചില്‍ തുടരുന്നു

  • 14th August 2024
  • 0 Comments

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവുമാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്നലെ ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ […]

Kerala kerala

ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി; ഒരു ലോഹഭാഗം കൂടി കണ്ടെത്തി; കണ്ടെയ്‌നറുടെ ലോക്ക് ആകാമെന്ന് മനാഫ്

  • 14th August 2024
  • 0 Comments

അങ്കോല: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. തിരച്ചിലില്‍ ഒരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് കണ്ടെയ്‌നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു. ഇന്നലത്തെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയില്‍ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് അനുമതി നല്‍കിയില്ല.

Kerala kerala

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും; തിരച്ചില്‍ നടത്തുക ഈശ്വര്‍ മാല്‍പെവും സംഘവും

  • 14th August 2024
  • 0 Comments

മംഗളൂരു: ഷിരൂര്‍- അങ്കോള ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. രാവിലെ എട്ടു മണിയോടെ ഈശ്വര്‍ മാല്‍പെവും സംഘവുമാണ് ഗംഗാവാലി പുഴയില്‍ തിരച്ചില്‍ നടത്തുക. നാവികസേന അംഗങ്ങളും തിരച്ചിലിനിറങ്ങുമെന്ന് ഉത്തര കന്നട ജില്ല കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചിട്ടുണ്ട്. ഉത്തര കന്നട ജില്ലയിലെ ഷിരൂര്‍ അങ്കോള ദേശീയ പാതയില്‍ കഴിഞ്ഞ മാസം 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍, […]

Kerala kerala

അര്‍ജുനെ തേടി; ഷിരൂരില്‍ തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താന്‍ സോണാര്‍ പരിശോധന; നാവികസേനയെത്തും

  • 13th August 2024
  • 0 Comments

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കാര്‍വാറില്‍ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചില്‍ ആരംഭിക്കുന്നത്. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും. നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒന്‍പത് മണിയോടെ കാര്‍വാറില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് […]

Kerala kerala

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കും

  • 11th August 2024
  • 0 Comments

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ തിരച്ചില്‍ വൈകിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ദൗത്യം വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്ന് ദിവസമായി മഴ മാറിനില്‍ക്കുന്ന ഷിരൂരില്‍ തിരച്ചിലിന് അനുകൂലമായ സാഹചര്യമുണ്ട്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് നാല് നോട്സായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്ച്ച കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ നാളെ കാര്‍വാറില്‍ ചേരുന്ന പ്രത്യേക […]

Kerala kerala

സാധ്യമായതെല്ലാം ചെയ്യും, അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

  • 4th August 2024
  • 0 Comments

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.

error: Protected Content !!