അര്‍ജുന്‍ ആയങ്കി മുങ്ങിനടന്ന കാര്‍ തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ ; ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്
അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്. പ്രൊഡക്ഷന്‍ വാറണ്ട് തലശ്ശേരി സബ് ജയിലില്‍ ഹാജരാക്കി. അര്‍ജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. അര്‍ജുന്‍ ആയങ്കി മുങ്ങിനടന്ന കാര്‍ പിടികൂടി. ബന്ധു കുട്ടന്റെ കാറാണ് പിടികൂടിയത്. തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ആയെങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അവസാനിച്ചു. കോടതിയില്‍ ഹാജരാക്കിയ അര്‍ജുന്റെ റിമാന്‍ഡ് തുടരും. മൂന്നു ദിവസത്തേക്കായിരുന്നു അര്‍ജുനെ കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ […]









