Kerala News

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്കടുത്ത്; നിരീക്ഷണം ശക്തമാക്കി കേരള-തമിഴ്‌നാട് വനംവകുപ്പുകള്‍

ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്കടുത്ത്. റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം നിലവിൽ ആനയുള്ളത് കൂതനച്ചിയാര്‍ വനാതിര്‍ത്തയിലുള്ള ജനവാസ മേഖലയ്ക്ക് അടുത്താണ്. ജനവാസമേഖലയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ വരെ ആന എത്തിയെന്നാണ് വിവരം. ഇതേ തുടർന്ന് കേരള – തമിഴ്നാട് വനം വകുപ്പുകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കൂതനാച്ചിയിലെ തോട്ടത്തില്‍ അരിക്കൊമ്പന്‍ ഇറങ്ങിയതായാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. വനംവകുപ്പും ആനയെ കണ്ടതായി സ്ഥിരീകരിക്കുന്നുണ്ട്. പിന്നീട് ആന കാട്ടിലേക്ക് കയറിയെന്നാണ് […]

error: Protected Content !!