സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചു
സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യുഎഇയിൽ കഴിഞ്ഞ ആഴ്ച എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനേഷന് പൂർത്തിയാക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ പൗരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 29 ന് കൊവിഡ് സ്ഥിരീകരിച്ച ഇയാള് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സൗദി അറേബ്യയിലും ഒമിക്രോൺ […]









