Kerala News

പൈപ്പ് മുറിച്ച് കത്തി ഒളിപ്പിച്ചു;കുറവൻകോണം കൊലപാതകത്തിൽ വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി

  • 18th February 2022
  • 0 Comments

അമ്പലമുക്കില്‍ അലങ്കാര ചെടികടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി രാജേന്ദ്രനുമായി ഇയാള്‍ ജോലി ചെയ്തിരുന്ന ചായക്കടയിലെത്തി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. രാജേന്ദ്രന്‍ താമസിച്ചിരുന്ന മുറിയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തിയെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ മുറിയിലെ വാഷ്‌ബേസിന്റെ പൈപ്പ് മുറിച്ച് അതിനുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. തറനിരപ്പില്‍ പൈപ്പ് മുറിച്ച് അതിനകത്തേക്ക് ഇറക്കി വെച്ചനിലയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച് ഇയാൾ മൊഴികൾ മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിച്ചിരുന്നുഒന്നര […]

Kerala News

4 പവന്റെ മാല കന്യാകുമാരിയിലെ പണയസ്ഥാപനത്തിൽ നിന്ന് കണ്ടെത്തി; പണയം വച്ചതിൽ 32,000 രൂപ രാജേന്ദ്രൻ ചെലവിട്ടത് ഓൺലൈൻ ട്രേഡിങ്ങിന്’

  • 12th February 2022
  • 0 Comments

അമ്പലമുക്കിലെ അലങ്കാര ചെടികടയിലെ ജീവനക്കാരി വിനീതയുടെ കൊലപാതക കേസിൽ പ്രതി രാജേന്ദ്രനെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.അതേസമയം അഞ്ചുഗ്രാമത്തിലെ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്ന് പ്രതി തട്ടിയെടുത്ത സ്വർണ്ണമാല കണ്ടെത്തി. വിനീതയുടെ മാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്.കൊല്ലപ്പെട്ട മാല പണയം വച്ചതിൽ 32,000 രൂപ ഓൺലൈൻ ട്രേഡിങ്ങിന് ഇയാൾ ഉപയോഗിച്ചു. […]

Kerala News

അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകം;പ്രതിയെന്ന് കരുതുന്നയാളുടെ ദൃശ്യം പുറത്ത്, കയറി പോയ സ്കൂട്ടര്‍ തേടി പൊലീസ്,

  • 9th February 2022
  • 0 Comments

അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പുറത്തുവിട്ടു. പ്രതിയെന്ന് സംശയിക്കുന്നയാൾ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്. മുട്ടടയിൽ നിന്ന് കേശവദാസപുരം ഭാഗത്തേക്കാണ് ഇയാൾ സ്‌കൂട്ടറിൽ പോയത്. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് അലങ്കാര ചെടികള്‍ വിൽക്കുന്ന കടയിൽ ജീവനക്കാരി വിനീതയെ ചെടികൾക്കിടയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. മറ്റൊരു […]

Kerala News

അമ്പലമുക്കിലെ കൊലപാതകം;മുറിവുമായി കടയില്‍നിന്നിറങ്ങിയ ആള്‍ കൊലപാതകിയോ? രേഖാചിത്രം പുറത്ത്

  • 8th February 2022
  • 0 Comments

അമ്പലമുക്കിലെ യുവതിയുടെ കൊലപാതകത്തില്‍ കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിനീതയെ 11 മണിവരെ കടയുടെ പുറത്തു കണ്ടവരുണ്ട്.ഇതിന് ശേഷം ആരും ഇവരെ കണ്ടിട്ടില്ല. വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ചെടിക്കടയില്‍ 11 മണിയോടെ ഒരാള്‍ എത്തുന്നുണ്ട്.ഇയാള്‍ 20 മിനിറ്റിന് ശേഷം തിരികെ പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇയാളുടെ കയ്യില്‍ മുറിവുണ്ടായിരുന്നതായുള്ള സാക്ഷി മൊഴികളും പൊലീസിന് […]

error: Protected Content !!