4 പവന്റെ മാല കന്യാകുമാരിയിലെ പണയസ്ഥാപനത്തിൽ നിന്ന് കണ്ടെത്തി; പണയം വച്ചതിൽ 32,000 രൂപ രാജേന്ദ്രൻ ചെലവിട്ടത് ഓൺലൈൻ ട്രേഡിങ്ങിന്’

0
325

അമ്പലമുക്കിലെ അലങ്കാര ചെടികടയിലെ ജീവനക്കാരി വിനീതയുടെ കൊലപാതക കേസിൽ പ്രതി രാജേന്ദ്രനെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.അതേസമയം അഞ്ചുഗ്രാമത്തിലെ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്ന് പ്രതി തട്ടിയെടുത്ത സ്വർണ്ണമാല കണ്ടെത്തി. വിനീതയുടെ മാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്.കൊല്ലപ്പെട്ട മാല പണയം വച്ചതിൽ 32,000 രൂപ ഓൺലൈൻ ട്രേഡിങ്ങിന് ഇയാൾ ഉപയോഗിച്ചു. പ്രതി കൊലപാകത്തിന് ഉപയോ​ഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളുമ‌ടക്കം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.

പേരൂര്‍ക്കട പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു തെളിവെടുപ്പ്.പോലീസിനോട് സഹകരിക്കാത്ത പ്രതി ഈ സ്വര്‍ണമാല എന്തു ചെയ്തുവെന്ന് ആദ്യം പറഞ്ഞില്ല, തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലായിരുന്നു പണയം വച്ച വിവരം പോലീസിനോട് പങ്കുവെച്ചത്.കവര്‍ച്ചക്കായി ഇതിനോടകം 5 കൊലപാതകങ്ങള്‍ ആണ് ഇയാള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചാമത്തെ ഇരയാണ് വിനീത. നെടുമങ്ങാട് സ്വദേശി വിനീത വിജയൻ(38) ആണ് അമ്പലമുക്കിലെ ഗ്രീൻടെക് എന്ന സ്ഥാപനത്തിൽ കുത്തേറ്റു മരിച്ചത്.

ഞായറാഴ്ച ചെടി കടക്കുള്ളിൽ കയറി രാജേന്ദ്രൻ അവിടത്തെ ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടാവത്തതിനെ തുടർന്ന് സംശയം തോന്നിയ വിനിത ബഹളം വയ്ക്കാൻ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തിക്കൊല്ലുകയായിരുന്നു.വിനിത പിടയുമ്പോൾ അഞ്ചു മിനിറ്റ് കടയുടെ പടിയിലുന്ന രാജേന്ദ്രൻ അവരുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സ്വർണമാലയുമായി കടന്നത്. പ്രതിയെ ആരും കണ്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here