അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്കി. സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്. പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിൽ തുടങ്ങാനിരിക്കവേയാണ് ഏവരെയും അമ്പരപ്പിച്ച് സ്റ്റേഡിയത്തിന്റെ പേരുമാറ്റം. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. കേന്ദ്ര […]