kerala Kerala

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

ഇടുക്കി: ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തോട്ടിലേക്ക് വീണ ഉടന്‍ പുറത്തേക്ക് ചാടി യാത്രക്കാര്‍ രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. കുറുപ്പന്തറയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

Kerala kerala Local

കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴു മണിക്ക് ആണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് ബസ് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ […]

Kerala kerala Local

മുക്കത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ കാറിടിച്ചു; യുവാവ് മരിച്ചു; അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു

കോഴിക്കോട്: മുക്കത്ത് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവ് മരിച്ചു. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ് മരിച്ചത്. മുക്കം മാങ്ങാപൊയിലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. പാതയോരത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ കാറിടിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന ഫഹദ് സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. അപകടസമയത്ത് യുവാവ് മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്. രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തിനു പിന്നാലെ കോഴിക്കോട്ടെ […]

Kerala kerala

നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

തളിപ്പറമ്പ്: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ചു. രണ്ട് മരണം. മരിച്ചത് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍. കണ്ണപുരം കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. ശനി പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ബന്ധുക്കളാണ്.

kerala Kerala

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിച്ചു; അപകടത്തില്‍ 16 പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ : കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kerala kerala

പന്തീര്‍പാടത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു

കുന്ദമംഗലം: കുന്ദമംഗലം പന്തീര്‍പാടത്ത് ലോറി മരത്തിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് സംഭവം.

Kerala kerala

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു; ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത്ത് മേനോന്‍ എന്നിവരാണു മരിച്ച രണ്ടുപേര്‍. മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

kerala Kerala

ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു

ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പൂവാറില്‍ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Kerala kerala Local

ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

  • 27th April 2024
  • 0 Comments

കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം – ഉഡുപ്പി ദീര്‍ഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.

Kerala kerala Local

താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

  • 23rd April 2024
  • 0 Comments

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Protected Content !!