Kerala kerala

അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം; അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് പോലീസ്

  • 16th September 2024
  • 0 Comments

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. കാറില്‍ അജ്മലിനൊപ്പം യാത്ര ചെയ്ത വനിത ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് […]

Local

കൂടരഞ്ഞി – മുക്കം റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

  • 15th September 2024
  • 0 Comments

കൂടരഞ്ഞി – മുക്കം റോഡില്‍ പട്ടോത്ത് വെച്ച് കാറ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷെരീഫാണ് അപകടത്തിന് പിന്നാലെ മരണത്തിനു കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. കാറ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. കൂടരഞ്ഞി അങ്ങാടിയിലെ ഗുഡ്‌സ് ഡ്രൈവര്‍ ആണ് മരിച്ച ഷരീഫ്. മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിരിക്കെയാണ് മരണം.

Kerala kerala Local

നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്

  • 30th August 2024
  • 0 Comments

വടകര: നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു.നാദാപുരം ഗവ ആശുപത്രിക്ക് സമീപമാണ് രാവില 7.05 ന് അപകടമുണ്ടായത്.അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാദാപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Kerala kerala

തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

  • 26th August 2024
  • 0 Comments

കണ്ണൂര്‍: തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്. തലശ്ശേരി മൊയ്തുപാലത്തിന് സമീപം ഇന്നലെ രാത്രി 11 നായിരുന്നു അപകടം. പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാന്‍ പോയ ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala Kerala

മലയാളി യുവാവ് ദുബായില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

  • 24th August 2024
  • 0 Comments

മലയാളി യുവാവ് ദുബായില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവന്‍സ് വില്ലയില്‍ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റസയന്റിസ്റ്റ് ആണ് ആരിഫ്. കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്റെയും, കൃഷിവകുപ്പ് മുന്‍ ജോ.ഡയറക്ടര്‍ താജുന്നീസയുടെയും മകനാണ്. സഹോദരന്‍: ഹുസൈന്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

kerala Kerala

പാലക്കാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • 22nd August 2024
  • 0 Comments

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കടമ്പഴിപ്പുറം കുണ്ടുവമ്പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ ആണ് മരിച്ചത്. ഒറ്റപ്പാലം ഭാഗത്തു നിന്നും പത്തടിപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലേക്ക് തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശിവദാസന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ജിഷ്ണു എന്ന യുവാവിന് ഗുരുതരമായ പരിക്കേറ്റു. ജിഷ്ണുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ശിവദാസന്‍ വെല്‍ഡിങ് ജോലിക്കാരനാണ്.

Kerala kerala Local

നാദാപുരത്ത് മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

  • 7th August 2024
  • 0 Comments

കോഴിക്കോട് നാദാപുരം പാറക്കടവില്‍ മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുടവന്തേരി സ്വദേശി അരയാമ്മല്‍ തറുവയി (67) മരിച്ചു. പാറക്കടവ് പാലത്തിനടുത്ത് വെച്ച് രാവിലെ 9 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ബൈക്ക് ഓടിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിട്ടുണ്ട്.

Kerala kerala

ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

  • 4th August 2024
  • 0 Comments

തിരുവനന്തപുരം : ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എംഎല്‍എയുടെ മകന്‍ വിനീത് (34) മരിച്ചത്. പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം. എതിരെ വന്ന കാര്‍ വിനീതിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കുണ്ട്. സിപിഎം ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റി അംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. സഹോദരന്‍ വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.

kerala Kerala kerala politics

മന്ത്രി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം

  • 31st July 2024
  • 0 Comments

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മഞ്ചേരി അരീക്കോട് റോഡില്‍ പുല്ലൂര് പള്ളിയുടെ മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലയ്ക്കും തലയ്ക്കും ചെറിയ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പോകുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

National

ഉന്നാവോയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 18 മരണം; നിരവധി പേര്‍ക്ക് പരിക്ക്

  • 10th July 2024
  • 0 Comments

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്‌നറില്‍ ഇടിച്ചാണ് അപകടം. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ബിഹാറിലെ സിതാമര്‍ഹിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാധ ഗ്രാമത്തിന് സമീപമാണ് അപകടം […]

error: Protected Content !!