കെഎസ്ആര്‍ടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ സംഭവം: തന്റെ പേര് മാധ്യമങ്ങളിൽ വരുന്നതിനെ ഭയക്കുന്നില്ലെന്ന് നന്ദിത
തൃശൂർ ∙ കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ നഗ്നതാ പ്രദർശനവും ലൈംഗിക അതിക്രമവും നടത്തിയത് ചോദ്യം ചെയ്യുന്ന വിഡിയോ മലയാളി സമൂഹം ശരിയായ അർഥത്തിൽത്തന്നെ ഉൾക്കൊണ്ടതിൽ വളരെ സന്തോഷമുണ്ടെന്ന് നന്ദിത ശങ്കര (23)പറഞ്ഞു. തന്റെ പേര് മാധ്യമങ്ങളിൽ വരുന്നതിനെ ഭയക്കുന്നില്ലെന്നും നന്ദിത വ്യക്തമാക്കി. അഭിനേത്രിയായ നന്ദിത തൃശൂരിൽനിന്ന് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ബസിൽ എറണാകുളത്തേക്കു പോകുമ്പോഴാണ് യുവാവിൽനിന്ന് മോശം പെരുമാറ്റം നേരിട്ടത്. സംഭവത്തിൽ സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ […]
