Kerala

തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, ലവ് യു ആള്‍; ആറുവയസ്സുകാരി

  • 29th November 2023
  • 0 Comments

കൊല്ലം: ഓയൂരിലെ ആറുവയസ്സുകാരി തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, ലവ് യു ആള്‍ എന്ന് കുട്ടി വീഡിയോയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.

error: Protected Content !!