News

തദ്ദേശ തിരഞ്ഞെടുപ്പ് തീരുമാനിക്കുക കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുക കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

error: Protected Content !!