News

തദ്ദേശ തിരഞ്ഞെടുപ്പ് തീരുമാനിക്കുക കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുക കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞടുപ്പ് നടത്തുന്നതില്‍ ആരോഗ്യവകപ്പ് എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പോസിറ്റീവായാണ് ആരോഗ്യവകുപ്പ് പ്രതികരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമ്പോള്‍ തിരഞ്ഞെടുപ്പ് ചെലവ് കൂടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!