ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുത്;മന്ത്രി ടി പി രാമകൃഷ്ണന്‍
ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രചാരകര്‍ മദ്യപിക്കുന്നവരും പുകവലിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാകരുത്. വിമുക്തിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും വലിയ തോതില്‍ ബോധവല്‍ക്കരണം നടത്തണം. കുട്ടികളുടെ മുമ്പില്‍ അരുതാത്തത് ചെയ്യാന്‍ പാടില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. […]
