കുന്ദമംഗലത്തെ യുവാവിന് വെട്ടേറ്റ സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതം
കുന്ദമംഗലത്തെ ശില്പിയും ചാരിറ്റി പ്രവര്‍ത്തകനുമായ കൈതാക്കുഴിയില്‍ റിയാസിനെ രാത്രി മുഖം മറച്ചെത്തിയ അക്രമി വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വീടിന്റെ ഉമ്മറത്ത് ഇരിക്കവേ റിയാസിന് വെട്ടേറ്റത്. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈക്ക് 20 ല്‍ അധികം സ്റ്റിച്ചുകളാണുള്ളത്. അക്രമത്തില്‍ പ്രാധമിക അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കുന്ദമംഗലം സിഐ ജയന്‍ ഡൊമനിക് പറഞ്ഞു. റിയാസിന്റെ […]
