മാക്കൂട്ടം സ്കൂള്‍ കിച്ചന്‍ കോംപ്ലക്സ് പ്രവൃത്തി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെമാക്കൂട്ടം എയുപി സ്കൂള്‍ കിച്ചന്‍ കോംപ്ലക്സിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചന്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ കെ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ നിഖില്‍, എ പി അഷ്റഫ്, മാനേജര്‍ വി പി സഫിയ, […]








