TonySpins Casino : un choix de confiance pour le jeu en ligne en Australie

  • 11th August 2026
  • 0 Comments

Le monde du jeu en ligne a explosé ces dernières années, attirant des milliers de joueurs avides à la recherche de divertissement et de gains. Parmi les nombreuses options disponibles, TonySpins Casino se distingue comme un choix de confiance pour les joueurs australiens, notamment grâce à sa plateforme accessible à l’adresse https://tonyspins-casino.com/fr/ qui propose une […]

kerala Kerala

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

  • 11th August 2026
  • 0 Comments

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അവസാനിപ്പിച്ചു. വിഷയം പരിഹരിക്കാന്‍ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളര്‍മതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരം […]

kerala Kerala

‘അറസ്റ്റിനു മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ല’; ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത് പൊലീസിന്റെ വീഴ്ച

  • 11th August 2026
  • 0 Comments

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത് പൊലീസിന്റെ വീഴ്ച. അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണമെന്ന നിയമപരമായ ചട്ടം പാലിച്ചില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. അറസ്റ്റ് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്ന യാതൊരു വസ്തുതകളും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. പ്രതി പരാതിക്കാരനെ സ്വാധീനിക്കുമെന്ന വാദം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിന് ആധാരമായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് കസ്റ്റഡി ആവശ്യമില്ലെന്നും പറഞ്ഞു.പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം […]

Kerala kerala

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

  • 11th August 2026
  • 0 Comments

കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിടരുതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.അതേസമയം, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് […]

kerala Kerala kerala politics

മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  • 11th August 2026
  • 0 Comments

തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ല. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നത്. അര്‍ജന്റീന ടീം വരുമെന്ന സ്‌പോണ്‍സറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ചട്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തില്‍ നടന്നത് […]

Kerala kerala

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്

  • 11th August 2026
  • 0 Comments

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ആലുവ സൈബര്‍ റൂറല്‍ പൊലീസാണ് നോട്ടീസ് നല്‍കിയത്. നേരത്തെ തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ എന്ന് നിരീക്ഷിച്ചാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി […]

Kerala kerala

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി

  • 11th August 2026
  • 0 Comments

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിയോണല്‍ മെസിയേയും അര്‍ജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍, കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയ്ക്കാണ് കൈമാറിയിത്. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കായികമന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സ്പെയിനില്‍ എത്തി അര്‍ജന്റീന അധികൃതരെ കണ്ടിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നഷ്ടമുണ്ടാക്കിയായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ […]

Kerala kerala

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി

  • 11th August 2026
  • 0 Comments

ആലപ്പുഴ: ജി സുധാകരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴ വാങ്ങി എന്നായിരുന്നു സുധാകരന്റെ ആരോപണം. ഈ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പരാതി നല്‍കി. മുന്‍ എംഎല്‍എ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

GLOBAL International

കൊളംബിയയെ നടുക്കിയ വന്‍ ഭൂചലനം: മരണസംഖ്യ 132 ആയി ഉയര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 11th August 2026
  • 0 Comments

ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. ദുരന്തത്തില്‍ ഇതുവരെ 570 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. ചോക്കോ പ്രവിശ്യയില്‍ ഭൂനിരപ്പില്‍ നിന്നും 103 കിലോമീറ്റര്‍ ആഴത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ഹോസെ ദെല്‍ പാല്‍മാര്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. തകര്‍ന്ന […]

Kerala kerala

കാണാതായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടര്‍

  • 11th August 2026
  • 0 Comments

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി സര്‍ക്കാര്‍. ഇരുവരെയും കാണാതായി പന്ത്രണ്ടാം നാളിലാണ് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ കളക്ടര്‍മാരോട് സഹായം തേടി ജില്ലാ കളക്ടര്‍ അനുകുമാരി കത്തയച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലാ കളക്ടര്‍മാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിനും കളക്ടര്‍ കത്തയച്ചു. ജോണിനായി രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം […]

error: Protected Content !!