News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ഐ.എം.സി.എച്ചില്‍ പ്രവേശിപ്പിച്ചത്. ഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന വകുപ്പുമേധാവികളുടെ അവലോകനത്തിനുശേഷം രോഗിയെ ആദ്യം സ്റ്റപ്പ് ഡൗണ്‍ ഐ.സി.യു.വിലേക്കും തുടര്‍ന്ന് വെള്ളിയാഴ്ച വാര്‍ഡിലേക്കും മാറ്റിയതായി ഐ.എം.സി.എച്ച്. സൂപ്രണ്ട് അറിയിച്ചു. നിപ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന് ലാബ് […]

Kerala

ട്രോളിങ് നിരോധനം നാളെ മുതൽ

കോഴിക്കോട‌് : ജില്ലയിൽ മൺസൂൺകാല ട്രോളിങ‌് നിരോധനം ഞായറാഴ‌്ച അർധരാത്രി നിലവിൽവരും. ജൂലൈ 31 വരെ 52 ദിവസമാണ‌് ട്രോളിങ‌് നിരോധനം. ഈ കാലയളവിൽ സാധാരണ വള്ളങ്ങൾ ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. രണ്ട‌് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർട്രോളിങ്ങും നിയമവിരുദ്ധമായ മറ്റ് എല്ലാ മത്സ്യബന്ധന രീതികളും നിരോധിച്ചിട്ടുണ്ട്. ബോട്ടുകൾ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി കേന്ദ്രീകരിച്ചാണുണ്ടാവുക. രക്ഷാദൗത്യങ്ങൾക്കായി ഫിഷറീസ്, പോർട്ട്, നേവി, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായുള്ള ടീമുകളുണ്ടാകും. ട്രോളിങ‌് നിരോധനംമൂലം തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കുന്നതിന‌് സിവിൽ […]

Food

ഫുള്‍ജാര്‍ സോഡക്ക് കടിഞ്ഞാണിടാന്‍ നഗരസഭ

കോഴിക്കോട്: അടുത്തിടെ തരംഗമായ ഫുള്‍ജാര്‍ സോഡയ്ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ. ആരോഗ്യകരമല്ലാത്ത ഇത്തരം പാനീയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് മേയര്‍ മുന്നറിയിപ്പ് നല്‍കി. പലയിടത്തും വൃത്തിഹീന മായ അന്തരീക്ഷത്തിലാണ് ഇവ ഉണ്ടാക്കുന്നത്. ആദ്യഘട്ടമെന്ന രീതീയില്‍ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കികടപ്പുറത്തും നഗരത്തിലെ മറ്റിടങ്ങളിലും ഉള്ള പെട്ടിക്കടകളില്‍ ഗുണനിലവാരം കുറഞ്ഞ ഐസുകളാണ് ഉപയോഗിക്കുന്നത്.മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കേണ്ട ഐസാണ് പല വിഭവങ്ങളാക്കി ആളുകള്‍ക്ക് നല്‍കുന്നത്. ഇതിനെതിരെയും കര്‍ശന […]

Kerala

നന്മനിറഞ്ഞ പെരുന്നാള്‍ സമ്മാനവുമായി മൂവര്‍ സംഘം

കൊടുവള്ളി : പ്രവേശനോത്സവം നടക്കുമ്പോള്‍ കൈയിലൊരു പ്ലാസ്റ്റിക് പൊതിയുമായാണ് ആ മൂന്ന് വിദ്യാര്‍ഥികള്‍ കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളിലേക്കെത്തിയത്. വിനോദയാത്ര പോകാനായി സ്വരൂപിച്ച പണക്കുടുക്കയായിരുന്നു പ്ലാസ്റ്റിക് പൊതിയില്‍. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വാങ്ങാനുള്ള സ്‌കൂള്‍ ഫണ്ടിലേക്ക് ഈ പണം സംഭാവന ചെയ്യാനായിരുന്നു പഠിക്കുന്ന സ്‌കൂളല്ലാഞ്ഞിട്ടും ഈ മൂവര്‍ സംഘം സ്‌കൂളിലെത്തിയത്. പെരുന്നാള്‍ദിനത്തില്‍ വിനോദയാത്ര പോകാനുള്ള ആഗ്രഹം മാറ്റിവെച്ചാണ് കൊടുവള്ളി സ്വദേശികളായ ഷഹീല്‍ കൊഴങ്ങോറന്‍ എ.വി റസല്‍, എ.വി ഷാദിന്‍ എന്നീ വിദ്യാര്‍ഥികള്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കാന്‍ സ്‌കൂള്‍ […]

Kerala

മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം

മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാകളക്ടര്‍ പുറത്തിറക്കി. വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഒരാഴ്ചക്കകം മുറിച്ചുമാറ്റണം. എല്ലാ വകുപ്പുകളുടെയും ജില്ലാ മേധാവികള്‍ക്കാണ് ഇതിന് ചുമതല. ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട വനം റെയിഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ആയിരിക്കും സമിതിയുടെ കണ്‍വീനര്‍. അപകടകരമായ രീതിയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് […]

Local

റോഡ് സുരക്ഷാ വാരാചരണം ഉദ്ഘാടനം 10ന്

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ 11.30ന് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡി, ഗതാഗത കമ്മീഷണര്‍ സുദേഷ്‌കുമാര്‍, വാര്‍ഡ് കൗണ്‍സലര്‍ വിദ്യാ മോഹന്‍, […]

Local

കിഡ്‌സ് പാര്‍ക്ക് പി.ടി.എ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തേകാന്‍ കെഎസ്ടിഎ യുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നിറവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം എ.യു.പി സ്‌ക്കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി തയ്യാറാക്കിയ കിഡ്‌സ് പാര്‍ക്ക് അഡ്വ: പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി ടി.മധുസൂദനന്‍ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുരളീധര പണിക്കര്‍ ,പ്രധാനാധ്യാപിക എം.പി ഉഷാകുമാരി, കെഎസ്ടിഎ കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി എന്‍.സന്തോഷ് കുമാര്‍, കെഎടിഎഫ് സെക്രട്ടറി എന്‍.ജാഫര്‍, കെ. വിജീഷ് […]

Local

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം വികസനക്കുതിപ്പിലേക്ക്

കുന്ദമംഗലം : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കുന്ദമംഗലം പി.എച്.സിയിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയപ്പോഴാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഹോസ്പിറ്റൽ വെയ്റ്റിംഗ് […]

Local

പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകൂരാച്ചുണ്ട് അമ്പലകുന്ന് ആദിവാസി കോളനി, കക്കയം മുപ്പതാം മൈൽ കോളനി, ലക്ഷം വീട് കോളനി എന്നിവിടങ്ങളിൽ പഠനോപകരണ വിതരണവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, മികവ് കരസ്ഥമാക്കിയവർക്ക് അനുമോദനവും നൽകുന്നതിലൂടെ ഫ്രറ്റെണിറ്റി മൂവ്മെൻറ് വലിയ ദൗത്യമാണ് നിർവഹിക്കുന്നതെന്നും, വിദ്യാഭ്യാസപരമായി അവരെ ഉയർത്തികൊണ്ടുവരാൻ അത് സഹായകമാകുമെന്നും അദ്ദേഹം […]

Food

വെജിറ്റബിള്‍ മസാല കറി

അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍ പോരെ.. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, പട്ടാണി കടല, കാപ്‌സികം എന്നിവയാണ് ഈ കറിയ്ക്ക് ആവശ്യമായി വരിക. ഏറെ പോഷകമൂല്യം ആഹാരം കൂടിയായിരിക്കും വെജിറ്റബിള്‍ മസാലക്കറി. 1. കാരറ്റ് കഷ്ണങ്ങളാക്കിയത് : രണ്ടെണ്ണം വലുത്2. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് : 1 ചെറുത്3. ബീന്‍സ് കഷ്ണങ്ങളാക്കിയത്: 6 – 84. പട്ടാണിക്കടല […]

error: Protected Content !!