മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്
മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുറച്ചു നാള്‍ ടെക് പ്രേമികള്‍ നടന്നത്. എന്നാല്‍, സാംസങ് റിവ്യൂവിനു നല്‍കിയ മോഡലുകളുടെ ‘വിജാഗിരി’ ഭാഗത്ത് ചുളുക്കുകള്‍ വീണതുകൊണ്ട് സാംസങ് ഇതിന്റെ വില്‍പ്പന തുടങ്ങിയിട്ടില്ല. ഗ്യാലക്‌സി ഫോള്‍ഡും വാവെയുടെ മെയ്റ്റ് 10 തുടങ്ങിയ മടക്കാവുന്ന ഫോണുകളും ഇപ്പോള്‍ മുന്‍പന്തിയില്‍ നിന്നു പിന്നോട്ടുപോയിരിക്കുന്ന തക്കത്തിനാണ് പ്രമുഖ ലാപ്‌ടോപ് […]