Local

കോരങ്കണ്ടി ആക്കോളി റോഡിലെ തടസ്സം; തിങ്കളാഴ്ച പണി തുടങ്ങും

കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള ഡ്രൈനേജിന് മുകളില്‍ ഉള്ള പൈപ്പ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടതില്‍ തിങ്കളാഴ്ച പണി തുടങ്ങാമെന്ന് ഉറപ്പ് നല്‍കി. പൈപ്പ് പൊട്ടിയത് മൂലം ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. എന്‍എച്ചി ല്‍ നിരന്തരം ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും താല്‍ക്കാലിക പരിഹാരം പഞ്ചായത്തു തന്നെ ചെയ്യുകയുമാണ് ഉണ്ടായിരുന്നത്. വീണ്ടും പൈപ്പ് പൊട്ടിയ സാഹചര്യത്തില്‍ […]

Trending

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്ദമംഗലം: കുന്ദമംഗലം പ്രാദേശിക ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് മാധ്യമപ്രവര്‍ത്തകനായ പി.കോയമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാദേശിക അമീര്‍ ഇ.പി ലിയാഖത്തലി അദ്ധ്യക്ഷത വഹിച്ചു.എം.പി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.. മസ്ജിതുല്‍ ഇഹ്‌സാന്‍ മഹല്ല് സെക്രട്ടറി സി അബ്ദുറഹ്മാന്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് ആശംസകള്‍ നല്‍കി. കുന്ദമംഗലം പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കുന്ദമംഗലം മദ്രസ ഹാളിലാണ് പരിപാടി നടന്നത്.

News

ഐഐഎസ്ആര്‍ സ്ഥാപകദിനം; സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാം

ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) ജൂലൈ ഒന്നിന് ഇരുപത്തിനാലാം സ്ഥാപകദിനം ആചരിക്കും.  ദിനാചരണത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തും. അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്റ് ബോര്‍ഡ് അംഗം ഡോ.പി.കെ.ചക്രബര്‍ത്തി അധ്യക്ഷത വഹിക്കും.സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി സുഗന്ധവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുവാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ജൂലൈ ഒന്നാം തിയതി (തിങ്കളാഴ്ച) പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.  സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനും അവസരം ഉണ്ടായിരിക്കും. ഫോണ്‍ –  8589902677.  […]

Local

ഐഎച്ചആര്‍ഡിക്ക് പുതിയ കെട്ടിടം: എംഎസ്എഫ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മു​ക്കം: സ്വ​ന്തം കെ​ട്ടി​ട​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ പ​രി​പാ​ടി മു​ൻ എം​എ​ൽ​എ സി. ​മോ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കു ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് മാ​റ്റു​ന്ന​തു വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം […]

Kerala

കെയര്‍ ഹോം: വീടിന്റെ താക്കോല്‍ദാനം ജൂലൈ 26-ന്

സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതി പ്രകാരം, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ലക്ഷംവീട് കോളനിയില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ഭാവന സുരേഷിന്  അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ 26 വൈകീട്ട് 4 ന് നിര്‍വഹിക്കുമെന്ന് കോഓപറേറ്റീവ്് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.  വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ്.  ഭാവന സുരേഷിന് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഒരു സ്വകാര്യ വ്യക്തിയാണ് വാങ്ങി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ […]

Local

ബസ് പണിമുടക്കിന് പരിഹാരം കാണണം: കാലിക്കറ്റ് ചേംബര്‍

കോഴിക്കോട്: അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പണിമുടക്കു തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കാലിക്കറ്റ് ചേംബര്‍ ആവശ്യപ്പെട്ടു. ബസ് വ്യവസായത്തെയും അനുബന്ധമേഖലയിലുള്ളവരെയും ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്‍, ജോ. സെക്രട്ടറി ടി.പി. വാസു, ഐപ്പ് തോമസ്, ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, ട്രഷറര്‍ എം.കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു.

Local

എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

മണാശ്ശേരി; മണാശ്ശേരി എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എം.എസ്.എഫ്. പ്രവര്‍ത്തകനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി അര്‍ഷിദ് നൂറാംതോടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു നി​ന്നും ആ​ളു​ക​ളെ കൂ​ട്ടി വ​ന്ന് മ​ർ​ദ്ദി​ച്ച​താ​യി […]

Local

കലക്ടറേറ്റില്‍ ആത്മഹത്യ ശ്രമം

കോഴിക്കോട്: കലക്ടറേറ്റിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ വയോധികന്റെ ആത്മഹത്യ ശ്രമം. പെരുവണ്ണാമൂഴി മുതുകാട് സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ 2.45ന് ബി ബ്ലോക്കിലെ ആറാം നിലയിലെ ഓഫീസില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കലക്ടറെത്തി വിഷയം പഠിച്ചശേഷം അനുകൂല നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്‍മേലാണ് ഇയാള്‍ പിന്മാറിയത്.

Local

സര്‍ക്കാര്‍ നല്‍കിയിട്ടും അറിയാതെ പോകുന്നു കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍

സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയിട്ടും കലാകാരന്മാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പലരും അറിയുന്നില്ല. 50 വയസ്സ് തികഞ്ഞ കലാ സാഹിത്യ പ്രവര്‍ത്തകര്‍ക്കാണ് കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ പലര്‍ക്കും ഇതിനെപ്പറ്റി അറിവോ ധാരണയോ ഇല്ല. അവശ നിലയിലും മറ്റും കഴിയുന്ന അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നഷ്ടമാവുന്നുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്തവര്‍ പ്രായവും കലാ വൈദഗ്ദ്യം തെളിയിക്കുന്ന രേഖയും സഹിതം സാംസ്‌കാരിക വകുപ്പിന്റെ വിലാസത്തില്‍ സമര്‍പ്പിച്ചാല്‍ മതി.

Local

കൊടുവള്ളി നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ന് വിജയം

കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റി വാരിക്കുഴി താഴം പതിനാലാം ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ LDF സ്ഥാനാര്‍ത്ഥി അരിക്കോട്ടില്‍ അനിത 306 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൊടുവള്ളി നഗര സഭയില്‍ ഡിവിഷന്‍ കൗണ്‍സിലറായിരുന്ന പി.കെ ഷീബ രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. യുഡിഎഫിമായി മത്സരിച്ച സരോജിനി ഗോപാലന്‍ ബിജെപിക്കായി രമ അനില്‍കുമാര്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്.

error: Protected Content !!