കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റി വാരിക്കുഴി താഴം പതിനാലാം ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ LDF സ്ഥാനാര്‍ത്ഥി അരിക്കോട്ടില്‍ അനിത 306 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കൊടുവള്ളി നഗര സഭയില്‍ ഡിവിഷന്‍ കൗണ്‍സിലറായിരുന്ന പി.കെ ഷീബ രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
യുഡിഎഫിമായി മത്സരിച്ച സരോജിനി ഗോപാലന്‍ ബിജെപിക്കായി രമ അനില്‍കുമാര്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്.