കോഴിക്കോട്: കലക്ടറേറ്റിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ വയോധികന്റെ ആത്മഹത്യ ശ്രമം. പെരുവണ്ണാമൂഴി മുതുകാട് സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെ 2.45ന് ബി ബ്ലോക്കിലെ ആറാം നിലയിലെ ഓഫീസില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കലക്ടറെത്തി വിഷയം പഠിച്ചശേഷം അനുകൂല നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്‍മേലാണ് ഇയാള്‍ പിന്മാറിയത്.