Kerala kerala

സഭാ തര്‍ക്കം: പള്ളികളുടെ ഭരണത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം

  • 17th December 2024
  • 0 Comments

ന്യൂഡല്‍ഹി: യാക്കോബായ -ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ ആറു പള്ളികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരളത്തില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട എത്ര അംഗങ്ങള്‍ വീതം ഇരുസഭകള്‍ക്കും ഉണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിലവില്‍ ഈ പള്ളികളുടെ ഭരണം ആരുടെ കൈവശമാണോ ആ തല്‍സ്ഥിതി തുടരണമെന്നാണ് ഇന്നു കോടതി നിര്‍ദേശിച്ചത്. […]

Kerala kerala

വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

  • 17th December 2024
  • 0 Comments

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. പിറവത്ത് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നാണ് സൂചന.

Trending

എ.കെ.ഡി.എ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

  • 17th December 2024
  • 0 Comments

കോഴിക്കോട്: കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻഎ.കെ.ഡി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി കൂടാം 2024 എന്ന പേരിൽ നേതൃ ക്യാമ്പും എക്സിക്യൂട്ടീവ് മീറ്റും സംഘടിപ്പിച്ചു. വയനാട് മിസ്റ്റി പീക് റിസോർട്ടിൽ നടന്ന പരിപാടി എ.കെ.ഡി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബിസിനസ് ട്രാൻസ്ഫോർമേഷൻ എന്ന വിഷയത്തിൽ ഇൻറർനാഷണൽ ട്രാൻസ്ഫോർമേഷൻ ബിസിനസ് കോച്ച് ഫസൽ റഹ്മാൻ നയിച്ച ക്ലാസും സംഘാടനം എന്ന വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം.അബ്ദുസ്സലാമും സംസാരിച്ചു.എ.കെ.ഡി.എ […]

kerala Kerala

കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കണം; വി.ഡി. സതീശന്‍

  • 17th December 2024
  • 0 Comments

തിരുവനന്തപുരം: കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ നിയമ ഭേദഗതി വനത്തിനുള്ളിലെ ആദിവാസികളെയും വനത്തിന് പുറത്തുള്ള സാധാരണ കര്‍ഷകരെയും ഗുരുതരമായി ബാധിക്കും. പുതിയ നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരമാണ് നല്‍കുന്നത്. പിഴ അഞ്ചിരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വനാതിര്‍ത്തികളിലുള്ള കര്‍ഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി. വനസംരക്ഷണത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ 29 ശതമാനത്തില്‍ അധികം വനം മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങള്‍ കൂടി വനമാക്കി മാറ്റാനുള്ള […]

Trending

ലൈസൻസില്ലാതെ തെരുവ് കച്ചവടം നടത്തുന്നവർക്കെതിരെ നടപടി വേണം;പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

  • 17th December 2024
  • 0 Comments

പഞ്ചായത്ത് ലൈസൻസോ ഫുഡ് സേഫ്റ്റി ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലാതെ തെരുവ് കച്ചവടം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. വ്യാപരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലിന് നിവേദനം നൽകി. എം.കെ. സുഭാഷ്, ഇ.പി. അൻവർ സാദത്ത്, ഇ. ഷിജു, നാസർ കാരന്തൂർ, അക്ബർഷാ എന്നിവർ സംബന്ധിച്ചു.

kerala Kerala

തിരുവനന്തപുരത്ത് ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‍പ്പിച്ചു

  • 17th December 2024
  • 0 Comments

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയില്‍ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‍പ്പിച്ചു. കരിങ്ങ സ്വദേശി തുളസിധരന്‍ നായരെയാണ് അക്രമി സംഘം വെട്ടിയത്. സെന്റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് സൂചന. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് കരിങ്ങ സെന്റ്. തോമസ് പള്ളിക്ക് മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന തൊഴിലാളിയെ 4 അംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. വാക്കത്തി ഉപയോഗിച്ച് മുഖത്തും കൈയിലും കാലിലും നെഞ്ചിലുമാണ് വെട്ടിയത്. തുളസിധരന്‍ നായര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടി യെത്തിയപ്പോള്‍ […]

National

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല് അവതരിപ്പിച്ചു; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

  • 17th December 2024
  • 0 Comments

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ […]

Trending

നടിയെ ആക്രമിച്ച കേസ്; രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി

  • 17th December 2024
  • 0 Comments

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി. ബാലിശമായ വാദമെന്ന് പറ‍ഞ്ഞാണ് ഹൈക്കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്. നടൻ ദിലീപ് കൂടി പ്രതിയായ കേസിൽ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ […]

Trending

എൻസിപിയിൽ നിർണായക നീക്കങ്ങൾ; എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

  • 17th December 2024
  • 0 Comments

മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്ന സംസ്ഥാന എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം.ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം ചേർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത യോഗത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ സ്വയം രാജിവെച്ച് ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ പുറത്താകേണ്ട സാഹചര്യം ഉണ്ടാകുമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പകരം മന്ത്രി സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ശശീന്ദ്രൻ […]

Kerala kerala

ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  • 17th December 2024
  • 0 Comments

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷമുണ്ടായി. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കള്‍ ആരോപിച്ചു. എസ്എഫ്‌ഐയുടെ പ്രതിഷേധമെന്തിനാണെന്ന് കമ്മീഷണറോട് ചോദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

error: Protected Content !!