Kerala

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം: ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവിൽ വെച്ചു പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ. ഗ്രേഡ് വൺ അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനെ (55) കോഴിക്കോട് നഗരത്തിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.

പരാതി ലഭിച്ചതിനു പിന്നാലെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പോലീസ് ഊർജിത അന്വേഷണം നടത്തുകയായിരുന്നു. ഒളിവിൽ കഴിയാനായി തമിഴ്നാട്ടിലേക്കു കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് രോഗിയെ മാറ്റിയതിനു പിന്നാലെയായിരുന്നു പീഡനം.

രോഗിയെ ഇവിടെയെത്തിച്ച ശശിധരൻ അൽപസമയത്തിനു ശേഷം തിരികെയെത്തി ശാരീരികമായി പീഡിപ്പിച്ചു. ഈ സമയം അനസ്തീഷയുടെ മയക്കത്തിലായിരുന്നു യുവതി. പിന്നീടാണ് വാർഡിലുണ്ടായിരുന്ന നഴ്സിനോടും ബന്ധുക്കളോടും വിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!