Kerala News

സിനർജി ഹോം ; ശിലാസ്ഥാപനം നാളെ

എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംആശ്വാസ കേന്ദ്രമായ ചൂലൂർ സിനർജി ഹോമിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് നാലു മണിക്ക് ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവഹിക്കും.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നിർമ്മിക്കുന്ന സിനർജി ഹോമിൽ കാൻസർ രോഗികളുടെ തുടർ ചികിൽസാ സന്ദർഭങ്ങളിൽ രോഗികൾകക്കും , പരിചാരകർക്കും , ചികിത്സാനുബന്ധ സൗകര്യങ്ങളും , നഴ്സിന്റെ പ്രത്യേക ശ്രദ്ധയും താമസ സംവിധാനങ്ങളും , വിദഗ്ധ കൗൺസിലിംഗും ലഭിക്കും.

കോഴിക്കോട് കണ്ണാടിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ടച്ച് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വാങ്ങി നൽകിയ ഭൂമിയിലാണ് സിനർജി ഹോം നിർമ്മിക്കുന്നത് –

മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ലോഗോ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ ഒ പി അബ്ദുസ്സലാം മൗലവി, ആയിശ ഹബീബ് (ജില്ലാ പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം), ഡോക്ടർ പി സി അൻവർ , മുഹമ്മദ് ബഷീർ (എം വി ആർ ക്യാൻസർ സെൻറർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി & സിഇഒ ), കെ എ ഖാദർ മാസ്റ്റർ(സി എച്ച് സെൻറർ സെക്രട്ടറി )
,ഡോക്ടർ നാരായണൻകുട്ടി വാര്യർ (എംവിആർ ക്യാൻസർ സെൻറർ മെഡിക്കൽ ഡയറക്ടർ ) ബാലിയിൽ മുഹമ്മദ് ഹാജി, എം കെ നദീറ (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
,വിശ്വൻ വെള്ളലശ്ശേരി (പതിമൂന്നാം വാർഡ് മെമ്പർ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് )
,ശിവദാസൻ ബംഗ്ളാവിൽ (മെമ്പർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 12)
,പി പി മൊയ്തീൻ ഹാജി (ചൂലൂർ മഹല്ല് പ്രസിഡണ്ട് )
, ഡോക്ടർ. എൻ സന്തോഷ് കുമാർ (കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജി എംവിആർ ക്യാൻസർ സെൻറർ)
, പോൾ മാസ്‌റ്റർ (എ ഇ ഒ കുന്ദമംഗലം, പരമേശ്വരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ എ യു പി എസ് ചൂലൂർ ),
അഡ്വക്കേറ്റ് മാധവനുണ്ണി (സാമൂഹ്യ പ്രവർത്തകൻ) എന്നിവർ പങ്കെടുക്കും

സിനർജി ഹോം എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡണ്ട് സാലിഹ് കൊടപ്പന , സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നു ഹംസ, സ്വാഗതസംഘം മീഡിയ കൺവീനർ വി.എം. ആസിഫ് പാഴൂർ , ഫുആദ് ചെറുവറ്റ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!