Kerala News

കോൺഗ്രസിലെ പ്രശ്നങ്ങൾ; അനുനയ നീക്കവുമായി നേതൃത്വം

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. ഇതിനായി കെ സുധാകരനെയും എം പി മാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്ന് ഹൈക്കമാന്റ് നിർദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.

എം.കെ. രാഘവനും കെ മുരളീധരനും നടത്തിയ നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ കെ പി സി സി നൽകിയ താക്കീതാണ് പ്രശ്നം വഷളാക്കിയത്. പ്രശ്നത്തിൽ എം പി മാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്.

അതേസമയം താൻ ഇന്നലെ പറഞ്ഞതിൽ നിന്ന് മാറ്റമില്ലെന്നും ചർച്ചകൾ നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്നു, ചർച്ച നടന്നാൽ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകുമോ എന്ന് പറയാൻ കഴിയൂ എന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!