News Sports

സസ്പെൻസിന് വിരാമം; ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലെ ഫൈനൽ ഉറപ്പിച്ച് ടീം ഇന്ത്യ

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക തോൽവി അറിഞ്ഞതോടെ ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചു.ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ എന്നിരിക്കെ ആദ്യ മത്സരം ശ്രീലങ്ക രണ്ട് വിക്കറ്റിന് തോൽക്കുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ഫലം എന്തായാലും അതൊന്നും ഇനി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തെ ബാധിക്കില്ല.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ജൂണ്‍ ഏഴ് മുതല്‍ 11 വരെ ലണ്ടനിലെ ഓവലിൽ വെച്ച് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!