Kerala kerala politics

സ്വർണ്ണക്കടത്ത് കേസ്; കേസ് സെറ്റിൽ ചെയ്യാൻ 30 കോടി വാഗ്‌ദാനം ചെയ്തു; ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്ന സുരേഷ്

സ്വർണ്ണക്കടത്ത് കേസിൽ പുതിയ ആരോപണവുമായി സ്വപ്ന സുരേഷ് വീണ്ടും. സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് പുതിയ ആരോപണം.

മൂന്ന് ദിവസം മുൻപ് കണ്ണൂരിൽ നിന്ന് വിജയ് പിള്ള എന്നൊരാൾ തന്നെ ഇന്റർവ്യൂ എടുക്കണമെന്ന് പറഞ്ഞ് വിളിക്കുകയും എന്നാൽ താന വിടെ ചെന്നപ്പോൾ സെറ്റിൽമെന്റിന് വേണ്ടിയാണ് വന്നതെന്ന് വിജയ് പിള്ള പറയുകയും 30 കോടി രൂപ വാഗ്ദാനം ചെയുകയും ചെയ്തുതു. എം വി ഗോവിന്ദൻ പറഞ്ഞിട്ടതാണ് വന്നതെന്നും ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കേ ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെടും ഇല്ലെങ്കിൽ ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി.

സ്വപ്ന സുരേഷ് പറഞ്ഞത്

മൂന്ന് ദിവസം മുൻപ് വിജയ് പിള്ള എന്ന വ്യക്തി എന്നെ ഫോൺ ചെയ്തു. ഒരു ഇന്റർവ്യൂ എടുക്കാനാണ് എന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. അദ്ദേഹം പറഞ്ഞ ഹോട്ടലിൽ മക്കളുമൊത്ത് ഞാനെത്തി. പക്ഷേ അതൊരു സെറ്റിൽമെന്റ് ടോക്ക് ആയിരുന്നു. ഒരാഴ്ചത്തെ സമയം സ്വപ്‌നയ്ക്ക് തരാം. ഹരിയാനയിലോ ജയ്പൂരിലോ പോകൂ. അവിടെ ഫ്‌ളാറ്റ് എടുത്ത് തരാം. സ്വപ്‌നയുടെ കൈവശം ഉള്ള വീണയുടേയും കമലാ മാഡത്തിനുമൊക്കെ എതിരെയുള്ള തെളിവുകൾ കൈമാറണം. ഹരിയാനയിലേക്കോ, ജയ്പൂരിലേക്കോ പോകണം. ബംഗളൂരു വിടാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ മറ്റൊരു സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്ന് കളയുമെന്നും പറഞ്ഞു. വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ സംസാരിക്കുന്നതിന് ജനങ്ങളോട് കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് മുങ്ങണം. പിന്നീട് മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള സൗകര്യം ചെയ്ത് തരാം. മുപ്പത് കോടി രൂപയാണ് അവർ വാഗ്ദാനം ചെയ്തത്. സ്വപ്‌നാ സുരേഷ് പിന്നീട് എവിടെയുണ്ടെന്ന് ആരും അറിയരുത്. പുതിയൊരു ജീവിതം തുടങ്ങാൻ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷും മുഖ്യമന്ത്രിയും സഹായിക്കും. യുസഫ് അലിയുടെ പേര് എവിടെയും ഉപയോഗിക്കരുത്. എന്റെ ബാഗേജിനകത്ത് യുസഫ് അലി വിചാരിച്ചാൽ മയക്ക് മരുന്ന് പോലുള്ള വസ്തുക്കൾ വയ്ക്കാൻ സാധിക്കും. രാമലീലയിൽ ദിലീപ് മരിച്ച് പോകുന്നതായി അഭിനയിച്ച് മറ്റൊരു രാജ്യത്ത് പോയി താമസിക്കുന്നത് പോലെ സ്വപ്‌നയും പോകണമെന്നാണ് അവർ ഭീഷണിപ്പെടുത്തിയത്. സ്വപ്‌നയ്ക്ക് ഒരച്ഛനെയുള്ളു. അവസാനം വരെ ഞാൻ കേസുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രിയെ മനഃപൂർവം അകപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ട എനിക്കില്ല. ജനങ്ങളെ പറ്റിക്കാൻ ഉദ്ദേശവുമില്ല. . ജീവനുണ്ടെങ്കിൽ ഉറപ്പായും മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ സൂക്ഷിച്ചിട്ടുണ്ട്, കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ തനിനിറം വെളിയിൽ കൊണ്ടുവന്നിരിക്കും ഞാൻ. ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!