News

കള്ളനോട്ട് കേസ്: ജിഷമോൾക്ക് സസ്പെൻഷൻ

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസർ എം.ജിഷമോൾക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസമാണ് എടത്വ കൃഷി ഓഫിസറായ ജിഷമോളെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നു കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.

കള്ളനോട്ടിന്റെ ഉറവിടം ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ ഇവ കള്ളനോട്ടാണെന്ന് അയാൾക്ക് അറിയില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു.

അതേസമയം ജിഷമോളെ കള്ളനോട്ടു നൽകി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോൾ. ഇവർ ഫാഷൻ, മോഡലിങ് രംഗങ്ങളിൽ സജീവമാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!