Kerala kerala politics

മന്ത്രി സഭയുടെ രണ്ടാം വാർഷികം; ഏപ്രിൽ, മെയ് മാസങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത്

മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ പരാതി [പരിഹാര അദാലത്ത് നടത്താൻ തീരുമാനം. മന്ത്രിമാർ നേതൃത്വം നൽകുന്ന പരിഹാര അദാലത്ത് നടത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്.

ജനനഗളുടെ പരാതി പരിഹരിക്കുന്നതിന് കളക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയുംഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടക്കുക.

അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.

പരി​ഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും

തണ്ണീർത്തട സംരക്ഷണം

ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)

പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം

സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക)

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

തെരുവുനായ സംരക്ഷണം/ശല്യം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

തെരുവുവിളക്കുകൾ

അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും

വയോജന സംരക്ഷണം

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും

റേഷൻകാർഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങൾക്ക്)

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം

കൃഷിനാശത്തിനുള്ള സഹായങ്ങൾ

കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ആശുപത്രികളിലെ മരുന്ന് ക്ഷാമം

ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ

വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

വ്യവസായ സംരംഭങ്ങൾക്കുളള അനുമതി

എന്‍റെ കേരളം പ്രദര്‍ശന വിപണന മേള

സര്‍ക്കാരിന്‍റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര – പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എന്‍റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയാണ് മേളകള്‍. പരിപാടിയുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരവും സംസ്ഥാനതല സംഘാടന മേല്‍നോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രി/മന്ത്രിമാര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിര്‍ കണ്‍വീനറുമായി ജല്ലാതല സംഘാടക സമിതി രൂപീകരിക്കും.

അംഗീകരിച്ചു

കേരള സൂക്ഷ്മ – ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിക്കാന്‍ തീരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!