Kerala News

രാജിവിവരം അറിഞ്ഞപ്പോള്‍ സി.എം.രവീന്ദ്രന്‍ ഞെട്ടി,എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന് , കഞ്ഞികുടിച്ചെന്നും മറുപടി;ശിവശങ്കര്‍– സ്വപ്ന ചാറ്റ്

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പുറത്ത്. സ്വപ്നക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്ന വിവരങ്ങളാണ് പുറത്തായത്.നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു.സ്വപ്നയുടെ രാജിവിവരം അറിഞ്ഞപ്പോള്‍ സി.എം.രവീന്ദ്രന്‍ ഞെട്ടിയെന്നും എം.ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. സ്വപ്‌ന യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോ​ദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു. നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സുഖമില്ലെന്ന സ്വപ്ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപ​ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!