കർണാടകത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനത്തിൽ കർണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമായ ശിവമൊഗ്ഗ വീമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.
മൽനാട് മേഖലയിൽ ബിജെപി വികസനത്തിന്‍റെ പ്രധാന അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന 622.38 ഏക്കർ വിസ്തീർണമുള്ള, താമരയുടെ ആകൃതിയിലുള്ള, ശിവമൊഗ്ഗ വീമാനത്താവളം 384 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ ഈ വിമാനത്താവളം അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ ദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
നിയമ സഭയിൽ യെദിയൂരപ്പ നടത്തിയ വിട വാങ്ങൽ പ്രസംഗം തന്നെ സ്പർശിച്ചുവെന്ന് പറഞ്ഞ പ്രധാന മന്ത്രി കന്നഡ മഹാകവി കുവേംപുവിന്‍റെ പേരിലാകും വിമാനത്താവളം അറിയപ്പെടുക എന്ന് കൂടി അറിയിച്ചു.പിറന്നാൾ ദിനത്തിൽ മോദി എത്തിയതിൽ സന്തോഷമെന്ന് യെദിയൂരപ്പ പറഞ്ഞു
വിവിധ റോഡ്, റെയിൽ പദ്ധതികളും പരിപാടിയിൽ മോദി ഉദ്ഘാടനം ചെയ്തു.

