News Sports

റൺ വേട്ട; റോസ് ടെയ്‌ലറെ മറികടന്ന് കെയ്ൻ വില്യംസൺ

വെല്ലിംഗ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന തരാമെന്ന് റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ. റോസ് ടെയ്‌ലറുടെ റെക്കോർഡാണ് കെയ്ൻ വില്യംസൺ മറി കടന്നത്.

ആൻഡേഴ്‌സനെ ബൗണ്ടറി പറത്തി ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്സിലെ 84-ാം ഓവറിലാണ് വില്യംസൺ നേട്ടം കൈവരിച്ചത്.
92 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.34 ശരാശരിയിൽ 7787 റൺസാണ് വില്യംസണിന്റെ സമ്പാദ്യം. ടെയ്‌ലർ 112 മത്സരങ്ങളിൽ നിന്ന് 44.66 ശരാശരിയിൽ 7684 റൺസ് നേടിയിട്ടുണ്ട്.

ന്യൂസിലൻഡിന്റെ ഇതിഹാസ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് 7172 റൺസുമായിഗ് ഈ പട്ടികയിൽ മൂന്നാമനാണ്

. ‘കെയ്ൻ വില്യംസണിന് അഭിനന്ദനങ്ങൾ, ടെസ്റ്റ് ക്രിക്കറ്റിൽ നിങ്ങൾ എത്രത്തോളം കഠിനാധ്വാനിയും അർപ്പണബോധമുള്ളവനുമാണ് എന്നതിന്റെ തെളിവാണ് ഈ പ്രകടനം. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നിലുണ്ട്.’- തന്റെ നേട്ടം മറികടന്ന വില്യംസണെ അഭിനന്ദിച്ച് ടെയ്‌ലര്‍ ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!