News Sports

റണ്ണൗട്ട് വിശ്വസിക്കാനാവാതെ മന്ദാന;ബാറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ,വീഡിയോ വൈറൽ

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പുറത്തായതിനു പിന്നാലെ ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.നിര്‍ണായക അര്‍ധസെഞ്ചുറിയുമായി ടീമിനെ ഐതിഹാസിക ജയത്തിന് അടുത്ത് എത്തിച്ച ഹര്‍മന്‍റെ ചെറിയൊരു പിഴവാണ് ഇന്ത്യക്ക് ലോകകപ്പിന്‍റെ ഫൈനല്‍ ടിക്കറ്റ് നിഷേധിച്ചത്. ഹര്‍മന്‍ പുറത്താവുന്നത് അവിശ്വസനീയതയോടെയാണ് ഡഗ് ഔട്ടിലിരുന്ന ടീം അംഗങ്ങള്‍ കണ്ടത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഹര്‍മന്‍റെ പുറത്താകല്‍ കണ്ട് തലയില്‍ കൈവെച്ച് പോയി.സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 34 പന്തിൽ 52 റൺസെടുത്ത ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്. 15–ാം ഓവറിൽ ഡബിളിനു ശ്രമിക്കുന്നതിനിടെ ക്രീസിലേക്കു ഓടിക്കയറാനുള്ള ഹർമന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ആഷ്‍ലി ഗാർഡനറുടെ ത്രോയിൽ അലീസ ഹീലി ഇന്ത്യൻ ക്യാപ്റ്റനെ റണ്ണൗട്ടാക്കി.

https://twitter.com/Anna24GhanteCh2/status/1628787863369433090?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1628787863369433090%7Ctwgr%5Ee3e7c8348fcee8354d835cdb61c78dcc3d136d0a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fcricket%2Fharmanpreet-kaur-throws-her-bat-after-getting-out-in-an-unfortunate-manner-1.8336549

https://twitter.com/Anna24GhanteCh2/status/1628787863369433090?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1628788034950037504%7Ctwgr%5E7e8051822f22734ec654412df76fb5960e9ae8d6%7Ctwcon%5Es2_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAnna24GhanteCh2%2Fstatus%2F1628788034950037504%3Fref_src%3Dtwsrc5Etfw

ഓടിക്കയറുന്നതിനു പകരം ക്രീസിലേക്കു ബാറ്റു നീട്ടി കുത്താൻ ശ്രമിച്ചിരുന്നെങ്കിൽ ഹർമൻ റണ്ണൗട്ടിൽ നിന്ന് രക്ഷപെടുമായിരുന്നു. ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ‌ ഓസ്ട്രേലിയയ്ക്കെതിരെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ജയത്തിനരികെ വീഴുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!