സിപിഎം നേതാവും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി. മുസ്തഫ സ്ഥാനമൊഴിഞ്ഞു.സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പകരക്കാരനെ തീരുമാനിച്ചിട്ടില്ല. കാസർകോട്ടെ സംഘടനാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാർട്ടി നിർദേശപ്രകാരമാണ് രാജി എന്നാണ് വിവരം.അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്തഫയെ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിച്ചേക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്
എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു;വി.പി.പി. മുസ്തഫ കാസർകോട്ടേക്ക്

