Kerala

കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തിരിച്ചയച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയയാളെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് എറണാകുളം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.ഞായറാഴ്ച്ച വൈകുന്നേരം കാലടിയിലായിരുന്നു വിവാദങ്ങള്‍ക്കിടയാക്കിയ സംഭവം. കോട്ടയം സ്വദേശി ശരത്തിനാണ് ദുരനുഭവം ഉണ്ടായത്. നാല് വയസുളള കുഞ്ഞിന് പനിക്കുള്ള മരുന്ന് വാങ്ങുന്നതിനായി മെഡിക്കല്‍ ഷോപ്പിന് സമീപം വാഹനം നിര്‍ത്താന്‍ പോയ ശരത്തിനെ പാര്‍ക്ക് ചെയ്യാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അനുവദിച്ചില്ലെന്നാണ് പരാതി.

പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ അതിന് ശേഷം മരുന്ന് വാങ്ങി തിരികെയെത്തിയ ശരത്തിനോട് പൊലീസ് വീണ്ടും ഭീഷണി ഉയര്‍ത്തിയതായും ആരോപണമുണ്ട്. അതേസമയം മെഡിക്കല്‍ ഷോപ്പ് ഉടമ മത്തായിക്കെതിരെയും കട അടപ്പിക്കുമെന്ന തരത്തില്‍ പോലീസ് ഭീഷണിയുണ്ടായതായി ആരോപണമുണ്ട്. എല്ലാവരും കൈയ്യില്‍ കരിങ്കൊടിയുമായി നടക്കുന്നവരാണെന്ന തരത്തിലുള്ള പോലീസ് പെരുമാറ്റം വിഷമമുണ്ടാക്കിയതായും ഇവര്‍ പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!