Local News

കളൻതോട്-കൂളിമാട് റോഡ് സർക്കാർ നിസംഗത വെടിയണം

2018ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രവർത്തി ഉദ്ഘാടനം ചെയ്ത കൂളിമാട് കളൻതോട് റോഡ് അഞ്ചുവർഷം പിന്നിട്ടിട്ടും ഇന്നും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. റോഡ് പ്രവർത്തിയുടെ കാര്യത്തിൽ സർക്കാർ പുലർത്തിവരുന്ന നിസ്സംഗത വെടിയണമെന്നും എത്രയും പെട്ടെന്ന് പ്രവർത്തി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. എം.ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എൻ പി ഹംസ മാസ്റ്ററെയും സെക്രട്ടറി അഹമ്മദ് കുട്ടി അരയൻകോടിനെയും വനിതാ ലീഗ് മണ്ഡലം സെക്രട്ടറി നസീറ ബഷീറിനെയും യോഗത്തിൽ ആദരിച്ചു. കെ കെ മുഹമ്മദ്,ടി. ടി.മൊയ്തീൻ കോയ, ടി. ടി.അബ്ദുള്ള, എ കെ ഇബ്രാഹിം ഹാജി,ഉമ്മർ വെള്ളലശ്ശേരി,ഇ പി അസീസ്,കുഞ്ഞിമരക്കാർ മലയമ്മ,നസീറ ബഷീർ,സിബി ശ്രീധരൻ,പി. കെ. ഹഖീo മാസ്റ്റർ,ഹനീഫ ചാത്തമംഗലം റസാക്ക് പുള്ളന്നൂർ,എം. കെ. നദീറ, ബുഷ്‌റ കളൻതോട്, പി. കെ. ജമാലുദ്ധീൻ, പി. ടി. മൊയ്‌തീൻ കോയ,കരീം കളൻതോട് സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!