തൃശൂരിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന് ഹാജിയാണ് മരിച്ചത്.ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടന്ന് കടക്കവെ തലയിടിച്ച് മലർന്നടിച്ച് വീഴുകയായിരുന്നു.നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന് ഹാജി. ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പുറകിലായി ആഴത്തില്‍ മുറിവേറ്റു.കടയിലെ ജീവനക്കാരും നാട്ടുകാരും ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡ്രൈഫ്രൂട്ട്സ് വാങ്ങാനെത്തിയ വയോധികൻ കടയിലെ ചില്ല് വാതിലില്‍ ഇടിച്ചുവീണ് മരിച്ചു

