കോട്ടയം: കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 9.30 ഓടെ എസ്എച്ച്മൗണ്ടിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് പോയ വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്നുമെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

