സംസ്ഥാനത്തെ അംഗനവാടി ജീവനക്കാര്‍ക്കായി ‘അങ്കണം’ എന്ന പേരില്‍ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ലെന്നും സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.സംസ്ഥാനത്ത് മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും പ്രചരണവും സംഘടിപ്പിക്കും.സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തി
മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും,സ്ത്രീസുരക്ഷയ്ക്ക് 14 കോടി,അംഗനവാടി ജീവനക്കാർക്കായി ‘അങ്കണം’ ഇൻഷുറൻസ് പദ്ധതി

