Kerala

‘സിപിഐഎമ്മില്‍ ലഹരി ഉപയോഗിക്കുന്ന അന്തക വിത്തുകളുണ്ട്’; പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സിപിഐഎമ്മില്‍ ലഹരി ഉപയോഗിക്കുന്ന അന്തക വിത്തുകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകുന്നില്ലെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. ആലപ്പുഴയില്‍ സിപിഐഎം നേതാവ് ആരോപണ വിധേയനായ ലഹരി കേസ് നിയമസഭയില്‍ പരാമര്‍ശിച്ചായിരുന്നു തിരുവഞ്ചൂരിന്റെ വിമര്‍ശനം.ലഹരി ഉപയോഗിക്കുന്നതിലും കടത്തുന്നതിലും കേസെടുക്കുന്നതിന്റെ തോത് വളരെ കൂടുതലാണ്. എന്നാല്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

ആര്‍എസ്എസ് വിരോധം പറയുന്ന സിപിഐഎമ്മുകാര്‍ ഇ ചന്ദ്രശേഖരന്റെ കാര്യത്തില്‍ എന്താണ് ചെയ്തതെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. ഒരു ഗവര്‍ണറെ പോലും നന്നായി കൊണ്ടുപോകാന്‍ അറിയാത്ത സര്‍ക്കാരാണ് പ്രതിപക്ഷത്തെ കുറ്റം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!