Kerala

ഗേറ്റ് തുറന്നില്ല, കോൺഗ്രസ് പ്രവർത്തകരെ കാണാൻ എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ ‘പുറത്ത്’ നിർത്തി പൊലീസ്

കടുത്തുരുത്തി : സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവർത്തകർക്കുനേരെ പൊലീസ് കയ്യേറ്റം ഉണ്ടാവുകയും ചെയ്തതറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് പ്രവേശനം ആദ്യം നിഷേധിച്ച് പൊലീസ്. സ്റ്റേഷനു മുന്നിലെത്തിയ തിരുവഞ്ചൂരിനു ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാനായില്ല. സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖുമായി സംസാരിക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ സമയം കാത്തുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ […]

Kerala

‘സിപിഐഎമ്മില്‍ ലഹരി ഉപയോഗിക്കുന്ന അന്തക വിത്തുകളുണ്ട്’; പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • 1st February 2023
  • 0 Comments

തിരുവനന്തപുരം: സിപിഐഎമ്മില്‍ ലഹരി ഉപയോഗിക്കുന്ന അന്തക വിത്തുകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകുന്നില്ലെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. ആലപ്പുഴയില്‍ സിപിഐഎം നേതാവ് ആരോപണ വിധേയനായ ലഹരി കേസ് നിയമസഭയില്‍ പരാമര്‍ശിച്ചായിരുന്നു തിരുവഞ്ചൂരിന്റെ വിമര്‍ശനം.ലഹരി ഉപയോഗിക്കുന്നതിലും കടത്തുന്നതിലും കേസെടുക്കുന്നതിന്റെ തോത് വളരെ കൂടുതലാണ്. എന്നാല്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ആര്‍എസ്എസ് വിരോധം പറയുന്ന സിപിഐഎമ്മുകാര്‍ ഇ ചന്ദ്രശേഖരന്റെ കാര്യത്തില്‍ എന്താണ് ചെയ്തതെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. […]

Kerala News

‘ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ’ കെപിസിസിക്ക് പരാതി നൽകുമെന്ന് നാട്ടകം സുരേഷ്

  • 3rd December 2022
  • 0 Comments

കോട്ടയത്തെ ശശി തരൂരിന്റെ ജില്ലാ സന്ദർശനവും വിവാദത്തിൽ.തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നു. ശശി തരൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിന്റെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്നും യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും സുരേഷ് ആരോപിച്ചു.തരൂർ സംഘടനാ കീഴ് വഴക്കം പാലിച്ചില്ലെന്നും […]

Kerala News

തരം താഴ്ന്ന പ്രഖ്യാപനങ്ങൾ സിപിഐഎം ന് പുത്തരിയല്ല,“വൺ,ടൂ,ത്രീ…ചത്തവന്റെ വീട്ടിൽ കൊന്നവന്റെ പാട്ട്”വിമർശനവുമായി തിരുവഞ്ചൂർ

നടിയെ ആക്രമിച്ച കേസിൽ എം എം മണി നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍.“വൺ,ടൂ,ത്രീ…ചത്തവന്റെ വീട്ടിൽ കൊന്നവന്റെ പാട്ട്”എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പരാമർശം.നടിയെ ആക്രമിച്ച കേസ് നാണം കേട്ട കേസ്. വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പലതും ഉണ്ട്. കേസിൽ മുഖ്യമന്ത്രിക്കും, സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും, മുൻ മന്ത്രി എം എം മണി. എന്നീ പ്രസ്താവനകളെ വിശദീകരിചാണ് തിരുവഞ്ചൂരിന്റെ കുറിപ്പ്.മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച, പൈശാചികമായ ഈ സംഭവത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് […]

Kerala News

നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും:തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • 12th April 2022
  • 0 Comments

സാമൂഹ്യമാധ്യമങ്ങള്‍ വഴി കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കെപിസിസി അച്ചടക്ക സമിതിയുടെ യോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. വര്‍ധിച്ച് വരുന്ന ഇത്തരം നടപടി ആശങ്കയോടെയാണ് സമിതി കാണുന്നത്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തിന്‍റെയും യശസ്സും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പാര്‍ട്ടി […]

error: Protected Content !!