Kerala News

പി.ടി.7-ന്റെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍;നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതെന്ന് സംശയം

ധോണിയില്‍ നിന്ന് മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയ പിടി 7ആനയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് പതിനഞ്ചോളം പെല്ലറ്റുകള്‍.വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.പെല്ലെറ്റുകൾ തറച്ചത് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. നിലവിൽ ധോണിയിലെ വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് പി ടി7 ഉള്ളത്. മടക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം ആനയ്ക്ക് മാറിയിട്ടുണ്ടെന്നും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദൻ വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!