Kerala

‘ലഹരിയില്ലാ തെരുവു’മായി എക്സൈസ് വകുപ്പ്

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ‘ലഹരിയില്ലാ തെരുവ്’ എന്ന പരിപാടിയുമായി എക്സൈസ് വകുപ്പ്. ജനുവരി 25 ന് വൈകുന്നേരം കോഴിക്കോട് ബീച്ച് പരിസരത്താണ് പരിപാടി നടക്കുന്നത്. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.

ലഹരിയില്ലാ തെരുവ് പരിപാടിയുടെ ഭാഗമായി ജില്ലകളിലെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിക്കെതിരായ സന്ദേശം ഉൾകൊള്ളുന്ന വിവിധ കലാമത്സരങ്ങൾ, ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മാജിക് ഷോ, മിമിക്രി, മോണോ ആക്ട് ഓട്ടൻ തുള്ളൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

കലാപരിപാടികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് താഴെ നൽകിയ ഗൂഗിൾ ഫോർമാറ്റിൽ തിങ്കളാഴ്ച (ജനുവരി 23) വൈകീട്ട് മൂന്ന് മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. Google spread sheet link https://docs.google.com/spreadsheets/d/1KqZEheoZYuS jFEd7C g- DVBuU52xxQcQkLK8rYia30/edit?usp=sharing. കൂടുതൽ വിവരങ്ങൾക്ക്: 9447748972.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!