National

ബോംബ് ഭീഷണി; റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: റഷ്യയിലെ പേമിൽ‌ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനം ബോംബ്ന ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. അസൂർ എയറിന്റെ ചാർട്ടേഡ് വിമാനമാണ് ഉസ്ബക്കിസ്ഥാൻ വഴി തിരിച്ചുവിട്ടത്. 238 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നുവ വിമാനം.

ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ട രാവിലെ 4.15ന് ദക്ഷിണ ഗോവയില്‍ ഇറങ്ങേണ്ട വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഈ മാസം ഇത്തരത്തില്‍ റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് ഇത് രണ്ടാമത്തെ തവണയാണ്.

ഇന്നു പുലർച്ചെ 12.30ന് ദബോലിം വിമാനത്താവളത്തിലെ ഡയറക്ടർക്കു വിമാനത്തിൽ ബോംബ് വച്ചിരിക്കുന്നതായി ഇമെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് പൈലറ്റിനെ വിവരം അറിയിക്കുകയും വിമാനം വഴിതിരിച്ചുവിടുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!